രാഹുല്‍ ദ്രാവിഡിനെ ജൂനിയര്‍ ടീമിലെ എല്ലാവര്‍ക്കും പേടിയയായിരുന്നു – പൃഥ്വി ഷാ

അണ്ടര്‍ 19 ടീമിലെ താരങ്ങള്‍ക്കെല്ലാം രാഹുല്‍ ദ്രാവിഡിനോട് ഭയമായിരുന്നുവെന്ന് പറഞ്ഞ് പൃഥ്വി ഷാ. 2018 ലോകകപ്പ് വിജയിക്കുവാന്‍ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിലുള്ള ടീമിന് കഴിഞ്ഞിരുന്നു. അന്ന് ടീമിന്റെ നായകന്‍ ആയിരുന്നു പൃഥ്വി ഷാ. ശാന്ത സ്വഭാവക്കാരനാണെങ്കിലും രാഹുല്‍ ദ്രാവിഡിനോട് ഏവര്‍ക്കും ഒരു ഭയമുണ്ടായിരുന്നുവെന്ന് പൃഥ്വി പറഞ്ഞു.

രാഹുല്‍ ദ്രാവിഡിനൊപ്പം ഏവര്‍ക്കും അച്ചടക്കം വേണമെന്നൊരു നിലപാടുണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ ചെറിയ ഭയം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം വളരെ സൗഹൃദപരമായാണ് ഞങ്ങളോട് ഇടപഴകിയിരുന്നതെന്നും പൃഥ്വി പറഞ്ഞു. ദ്രാവിഡ് ടീമംഗങ്ങള്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാനെത്തുമായിരുന്നുവെന്നും ഒരു ഇതിഹാസത്തിനോടൊപ്പം ഭക്ഷണം കഴിക്കുവാന്‍ കഴിഞ്ഞത് വളരെ വലിയ കാര്യമാണ് കരുതുന്നതെന്നും സ്വപ്ന തുല്യമാണെന്നും പൃഥ്വി ഷാ പറഞ്ഞു.