വൈനാൽഡം ബാഴ്സലോണയിലേക്ക് തന്നെ, ബയേൺ ചിത്രത്തിലേയില്ല

Images (25)
- Advertisement -

ലിവർപൂൾ വിട്ട ഡച്ച് താരം വൈനാൾഡം ബാഴ്സലോണയിലെത്തും. മൂന്ന് വർഷത്തെ കരാറിലാണ് ബാഴ്സലോണയിലേക്ക് ഈ മധ്യനിര താരമെത്തുക. ബയേൺ മ്യൂണിക്കും ബാഴ്സലോണയും വൈനാൾഡത്തിനായി ശ്രമിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

എന്നാൽ വൈനാൾഡത്തിന് ബാഴ്സലോണയിലേക്ക് വേണ്ടി കളിക്കാനാണ് താത്പര്യം. അതുകൊണ്ട് തന്നെ ബയേൺ മ്യൂണിക്കുമായുള്ള ചർച്ചകൾ എങ്ങുമെത്തിയില്ല. ബാഴ്സലോണ വൈനാൾഡത്തെ സ്വന്തമാക്കാൻ ലിവർപൂളിന് വലിയ ഓഫറുകൾ നൽകിയിരുന്നു. എന്നാൽ ഡച്ച് ക്യാപ്റ്റനെ വിട്ടുനൽകാൻ ലിവർപൂൾ തയ്യാറായിരുന്നില്ല. ഏറെ വൈകാതെ ട്രാൻസ്ഫർ ബാഴ്സ ഒഫീഷ്യലായി പ്രഖ്യാപിക്കും. ലിവർപൂളിനൊപ്പം പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും വൈനാൾഡം നേടിയിട്ടുണ്ട്.

Advertisement