U19 ലോകകപ്പ്; ബംഗ്ലാദേശിനെ തോല്പ്പിച്ച് ഇന്ത്യ തുടങ്ങി

Newsroom

U19 ലോകകപ്പിൽ ഇന്ത്യക്ക് വിജയ തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ 84 റൺസിന്റെ വിജയം നേടി. ഇന്ത്യ ഉയർത്തിയ 252 എന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 45.5 ഓവറിൽ 167ന് ഓളൗട്ട് ആയി. 51 റൺസ് എടുത്ത മുഹമ്മദ്‌ ശിഹാബും 41 റൺ എടുത്ത ആരിഫ് ഇസ്ലാമും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ ബാറ്റു കൊണ്ട് തിളങ്ങിയത്.

ഇന്ത്യ 24 01 20 21 03 27 773

ഇന്ത്യക്ക് വേണ്ടി സൗമി പാണ്ടെ 4 വിക്കറ്റ് വീഴ്ത്തി. 9.5 ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് യുവതാരം 4 വിക്കറ്റ് വീഴ്ത്തിയത്. മുഷീർ ഖാൻ 2 വിക്കറ്റും രാജ് ലിംബാനി, അർഷിൻ കുൽക്കർണി, പ്രിയാൻഷു എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 50 ഓവറിൽ 251 റൺസ് എടുത്തിരുന്നു. ബാറ്റിംഗ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചിൽ ഇന്ത്യൻ താരങ്ങൾ താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. ഓപ്പണർ ആദർശ് സിങും ക്യാപ്റ്റൻ ഉദയ് ശരണും മാത്രമാണ് ഇന്ത്യക്ക് ആയി കാര്യമായി തിളങ്ങിയത്. ഇരുവരും അർധ സെഞ്ച്വറികൾ നേടി.

ഇന്ത്യ 24 01 20 16 59 26 748

ആയുഷ് സിംഗ് 96 പന്തിൽ നിന്ന് 76 റൺസ് എടുത്ത്. ഉദയ് ശരൺ 94 പന്തിൽ നിന്ന് 64 റൺസും എടുത്തു. അവസാനം 20 പന്തിൽ നിന്ന് 26 റൺസ് എടുത്ത സച്ചിൻ ദാസ് ഇന്ത്യയെ 250ലേക്ക് എത്തിച്ചു. ബംഗ്ലാദേസിനായി മറൂഫ് മ്രിദ 5 വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് റിസുവാനും മഹ്ഫുസുർ റഹ്മാനും ഒരോ വിക്കറ്റ് വീതവവും വീഴ്ത്തി.