അണ്ടര്‍ 19 ലോകകപ്പിൽ നിന്ന് പിന്മാറി ന്യൂസിലാണ്ട്, പകരം സ്കോട്‍ലാന്‍ഡ്

അണ്ടര്‍ 19 ലോകകപ്പിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് ന്യൂസിലാണ്ട്. വെസ്റ്റിന്‍ഡീസിൽ അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ടൂര്‍ണ്ണമെന്റ് കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ താരങ്ങള്‍ക്കുള്ള ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ കാരണം ആണ് ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുവാന്‍ ന്യൂസിലാണ്ട് തീരുമാനിച്ചത്.

ന്യൂസിലാണ്ടിന് പകരം സ്കോട്‍ലാന്‍ഡ് ആണ് പകരക്കാരായി എത്തുന്നത്. ഗ്രൂപ്പ് ഡിയിൽ വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവര്‍ക്കൊപ്പം ന്യൂസിലാണ്ട് കളിക്കും.

ചരിത്രത്തിലാദ്യമായാണ് അണ്ടര്‍ 19 ലോകകപ്പ് കരീബിയന്‍ മണ്ണില്‍ നടക്കുന്നത്. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ഗയാന, സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളിലെ പത്ത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

Scotlandu19

ജനുവരി 14ന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിൽ 16 ടീമുകളാണ് കളിക്കുന്നത്. ഫെബ്രുവരി 5 2022ന് ആണ് ഫൈനൽ.

 

Group A- Bangladesh, England, Canada, United Arab Emirates

Group B- India, Ireland, South Africa, Uganda

Group C- Afghanistan, Pakistan, Papua New Guinea, Zimbabwe

Group D – Australia, Scotland, Sri Lanka, West Indies