ജപ്പാനെ വെറും 41 റൺസിന് എറിഞ്ഞിട്ട് ഇന്ത്യൻ യുവനിര

Newsroom

അണ്ടർ 19 ലോകകപ്പിൽ ജപ്പാനെ ഇന്ത്യ വെറും 41 റൺസിന് എറിഞ്ഞു വീഴ്ത്തി. ഇന്ന് രണ്ടാം മത്സരത്തിൽ ടോസ് നേടി ജപ്പാനെ ബാറ്റിംഗിന് അയച്ച ഇന്ത്യ ജപ്പാൻ ബാറ്റ്സ്മാന്മാരെ ഉറച്ച് നിൽക്കാൻ അനുവദിച്ചില്ല. തുടരെ തുടർവ് വിക്കറ്റ് വീണപ്പോൾ ലോകകപ്പിലെ പുതുമുഖക്കാർ 22 ഓവറിൽ 41 റൺസിൽ ഇന്നിങ്സ് അവസാനിപ്പിച്ചു.

അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോർ ആണിത്. ഇന്ത്യക്ക് വേണ്ടി രവി ബൊഷ്നോയ് എട്ട് ഓവറിൽ വെറും 5 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകൾ നേടി. കാർത്തിക് ത്യാഗി മൂന്ന് വിക്കറ്റും ആകാശ് സിംഗ് രണ്ട് വിക്കറ്റുകളും നേടി.