നോബ്ൾ ബ്ലാസ്റ്റേഴ്‌സ് YSL ചാമ്പ്യന്മാർ

- Advertisement -

കൊടുവള്ളി : യങ് ചലഞ്ചേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ മൂന്നാമത് YSL ടൂർണ്ണമെന്റിൽ നോബ്ൾ ബ്ലാസ്റ്റേഴ്‌സ് ചാംപ്യൻമാരായി. 8 ടീമുകൾ അടങ്ങിയ ടൂർണ്ണമെന്റിൽ തോൽവികൾ ഒന്നും വഴങ്ങാതെ എല്ലാ കളികളിലും വിജയം കരസ്ഥമാക്കിയാണ് നോബ്ൾ ബ്ലാസ്റ്റേഴ്‌സ് ചാംപ്യൻമാരായത്. കഴിഞ്ഞ രണ്ടു സീസണുകളിലും മോശം പ്രകടനം കാഴ്ച വെച്ച നോബ്ൾ ബ്ലാസ്റ്റേഴ്‌സ് പൂർവ്വാതീതം ശക്തിയോടെയാണ് തിരിച്ചു വന്നത്. ഫൈനലിൽ ഏകപക്ഷീയമായ 1 ഗോളിന് ബറ്റാലിയൻസിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.

കഴിഞ്ഞ രണ്ടു സീസണിലെയും പരാജയങ്ങൾ മുൻനിർത്തി ഇത്തവണ നോബ്ൾ ബ്ലാസ്റ്റേഴ്‌സിന്റെ ടീം മാനേജർ പി.ടി അൻവർ ന്റെയും കോച് സി.കെ ബഷീർന്റെയും നേതൃത്തത്തിൽ നടന്ന കഠിന പരിശീലനത്തിലൂടെയാണ് വിജയം കൈവരിച്ചത് എന്ന് ടീം ഓണർ മുജീബ് റഹ്മാൻ പ്രതികരിച്ചു. ക്ലബ്ബ് ഭാരവാഹികളായ ഇസ്മായിൽ പി.ടി, അഷ്‌റഫ് ടി. നേതൃത്തം കൊടുത്ത ടൂർണ്ണമെന്റിൽ ക്ലബ്ബ് പ്രെസിഡെന്റ് ഒ.കെ നിസാർ ഉത്ഘാടനം നിർവ്വഹിച്ചു. വിജയികൾക് പി .ടി മുഹമ്മദ് ട്രോഫികൾ നൽകി.

Advertisement