പ്രായത്തിന്റെ നിഷ്കളങ്കത കാണാനാകാത്തൊരു ഫൈനലായിരുന്നു ലോകകപ്പിലേത്

Sports Correspondent

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇരു ടീമുകളുടെയും പെരുമാറ്റത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിംഗ് ബേദി. നിങ്ങള്‍ മോശം രീതിയില്‍ ബാറ്റ് ചെയ്യുക ബോള്‍ ചെയ്യുക അല്ലെങ്കില്‍ മോശം ഫീല്‍ഡിംഗ് എല്ലാം സംഭവിക്കാവുന്നതാണ് കാരണം ഇത് ക്രിക്കറ്റാണ്, എന്നാല്‍ മോശം പെരുമാറ്റത്തിന് യാതൊരുവിധ ന്യായീകരണവും അനുവദിക്കുവാനാകില്ലെന്ന് ബേദി പറഞ്ഞു.

അണ്ടര്‍ 19 ലോകകപ്പില്‍ കണ്ടത് ഏറ്റവും അരോചകവും അപമാനകരവുമായ കാര്യമാണെന്ന് ബിഷന്‍ സിംഗ് ബേദി വ്യക്തമാക്കി. പ്രായത്തിന്റെ നിഷ്കളങ്കത തീരെ കാണുവാനാകാത്തൊരു ഫൈനലായിരുന്നു കഴിഞ്ഞതെന്നും ബിഷന്‍ സിംഗ് ബേദി പറഞ്ഞു.

ബംഗ്ലാദേശ് വിജയിച്ച ഫൈനലില്‍ ഇരു ടീമുകളിലായി 5 താരങ്ങള്‍ക്കെതിരെയാണ് ഐസിസി നടപടിയെടുത്തിരിക്കുന്നത്.