ഇഗാളോ ചെൽസിക്ക് എതിരെ അരങ്ങേറും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ഇഗാളോ ചെൽസിക്ക് എതിരായ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്ററിനായി അരങ്ങേറ്റം കുറിക്കും. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചൈനയിൽ നിന്നായിരുന്നു ഇഗാളോ മാഞ്ചസ്റ്ററിലേക്ക് എത്തിയത്. താരം പക്ഷെ യുണൈറ്റഡിനൊപ്പം ട്രെയിനിങിനായി സ്പെയിനിലേക്ക് പോയിരുന്നില്ല. എന്നാൽ താരം ചെൽസിക്ക് എതിരായ സ്ക്വാഡിൽ ഉണ്ടായിരിക്കും എന്ന് പരിശീലകൻ ഒലെ പറഞ്ഞു.

ചൈനയിൽ നിന്ന് വന്നതിനാൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ആയതിനാൽ ആണ് ഇഗാളൊ സ്പെയിനിലേക്ക് പോകാതിരുന്നത്. താരത്തിന്റെ ഫിറ്റ്നെസ് ശരിയാണെങ്കിൽ ചെൽസിക്ക് എതിരെ ഇഗാളൊയുടെ അരങ്ങേറ്റം ഉണ്ടാകും. യുണൈറ്റഡിൽ സ്ട്രൈക്കറായി കളിക്കാൻ ആരും ഇല്ലാത്തതിനാൽ ഇഗാളൊയെ എന്തായാലും യുണൈറ്റഡ് ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement