ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യൻ യുവനിര ശ്രീലങ്കക്കെതിരെ

Photo: Twitter/@cricketworldcup
- Advertisement -

നിലവിലെ അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ നേരിടും. 2020 ജനുവരി 19നാണ് ഇന്ത്യയുടെ മത്സരം. ഇന്നാണ് ഐ.സി.സി അണ്ടർ 19 ലോകകപ്പിനുള്ള ഫിക്സ്ചറുകൾ പുറത്തുവിട്ടത്. അടുത്ത വർഷം സൗത്ത് ആഫ്രിക്കയിൽ വെച്ചാണ് മത്സരം. കഴിഞ്ഞ തവണ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.

ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് പുറമെ ന്യൂസിലാൻഡും ശ്രീലങ്കയും ജപ്പാനുമാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, നൈജീരിയ ടീമുകളും ഏറ്റുമുട്ടും. ഗ്രൂപ്പ് സിയിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, സിംബാബ്‌വെ, സ്കോട്ലൻഡ് ടീമുകളും ഗ്രൂപ്പ് ഡിയിൽ അഫ്ഗാനിസ്ഥാൻ, സൗത്ത് ആഫ്രിക്ക, യൂ.എ.ഇ, കാനഡ ടീമുകളും മത്സരിക്കും. ഇന്ത്യ ഇതുവരെ നാല് അണ്ടർ 19 ലോകകപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

Advertisement