സഹൽ ഇന്നും ഇല്ല, മാറ്റങ്ങൾ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ്!!

- Advertisement -

ഐ എസ് എല്ലിലെ രണ്ടാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് മുംബൈ സിറ്റിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ മാറ്റങ്ങളില്ല. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച ടീമിനെ തന്നെ ഷറ്റോരി നിലനിർത്തി. യുവതാരം സഹൽ ഇന്നും ആദ്യ ഇലവനിൽ ഇടം പിടിച്ചിട്ടില്ല. സഹൽ ബെഞ്ചിലാണ് ഉള്ളത്.

ഇന്നത്തെ ഇലവനിലും ബിലാൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് വല കാക്കുന്നത്. ജെസ്സെൽ, സുയിവർലൂൺ, ജൈറോ, റാകിപ് എന്നിവരാണ് ഡിഫൻസിൽ ഉള്ളത്. ഹാളിചരൺ, മൗഹ്മദു, പ്രശാന്ത്, ജീക്സൺ, സിഡോഞ്ച, എന്നിവർ മധ്യനിരയിൽ അണിനിരക്കുന്നു. ക്യാപ്റ്റൻ ഒഗ്ബെചെ ആണ് ഏക സ്ട്രൈക്കർ.

കേരള ബ്ലാസ്റ്റേഴ്സ്; ബിലാൽ, ജെസ്സെൽ, ജൈറോ,സുയിവർലൂൺ, റാകിപ്, പ്രശാന്ത്, സിഡോഞ്ച, മൗഹ്മദു, ജീക്സൺ, നർസാരി, ഒഗ്ബെചെ

മുംബൈ: അമ്രിന്ദർ, സുഭാഷിശ്, സർതക്, മാറ്റൊ, സൗവിക്, റൗളിംഗ്, റെയ്നർ, മക്കാഡോ, ലാർബി, കാർലോസ്, ചേർമിറ്റി

Advertisement