ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ പടയോട്ടം തുടങ്ങി

Photo: Twitter/@cricketworldcup
- Advertisement -

അണ്ടർ 19 ലോകകപ്പിൽ ശ്രീലങ്കയെ തോൽപ്പിച്ച് നിലവിലെ ജേതാക്കളായ ഇന്ത്യ തങ്ങളുടെ പടയോട്ടം തുടങ്ങി. ശ്രീലങ്കയെ തങ്ങളുടെ ആദ്യ മത്സരത്തിൽ 90 റൺസിനാണ് ഇന്ത്യ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് എടുത്ത ഇന്ത്യ ശ്രീലങ്കയെ 207 റൺസിന് ഓൾ ഔട്ട് ആക്കുകയായിരുന്നു.

മത്സരത്തിൽ തുടർച്ചയായ ഇടവേളകളിൽ ശ്രീലങ്ക വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ അനായാസം ജയം സ്വന്തമാക്കിയത്. ശ്രീലങ്കൻ നിരയിൽ 50 റൺസ് നേടിയ ധനഞ്ജയ പെരേരയും 49 റൺസ് നേടിയ രസന്തയും 39 റൺസ് നേടിയ മിഷാരയും പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിക്കാൻ ശ്രീലങ്കൻ യുവനിരക്കായില്ല. ഇന്ത്യക്ക് വേണ്ടി വീർ, ആകാശ് സിങ്, രവി ബിഷ്‌ണോയി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ചുറി പ്രകടനം നടത്തിയ ജയ്‌സ്വാളും പ്രിയം ഗാർഗും ധ്രുവും ചേർന്നാണ് ഇന്ത്യൻ സ്കോർ 297ൽ എത്തിച്ചത്.

Advertisement