യു.എ.ഇയെ 160 റൺസിന് തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ

Photo: Twitter/@cricketworldcup
- Advertisement -

അണ്ടർ 19 ലോകകപ്പിൽ അഫ്ഗാനിസ്താന് ഉജ്ജ്വല ജയം. ഇന്ന് നടന്ന മത്സരത്തിൽ യു.എ.ഇയെ അഫ്ഗാനിസ്ഥാൻ 160നാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 265 റൺസാണ് നേടിയത്. തുടർന്ന് ബാറ്റ് ചെയ്ത യു.എ.ഇ 32.4 ഓവറിൽ വെറും 105 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി 87 റൺസ് എടുത്ത ഇബ്രാഹിം സദ്രാനും 81 റൺസ് എടുത്ത റഹ്മത്തുള്ളയുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത യു.എ.ഇക്ക് വേണ്ടി ഓപ്പണർ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തുടർന്ന് വന്ന ആർക്കും അഫ്ഗാൻ ബൗളിംഗ് നിരക്കെതിരെ പിടിച്ചുനിൽക്കാനായില്ല. 28 റൺസ് എടുത്ത ക്യാപ്റ്റൻ ആര്യൻ ലക്രയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറർ.  അഫ്ഗാനിസ്ഥാന് വേണ്ടി ഷഫീഖുള്ള ഗഫാരി 5 വിക്കറ്റും നൂർ അഹമ്മദ് മൂന്ന് വിക്കറ്റും വീഴ്ത്തി.

Advertisement