കാനഡക്കെതിരെ വമ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക

Photo: Twitter/@cricketworldcup

അണ്ടർ 19 ലോകകപ്പിൽ കാനഡക്കെതിരെ ദക്ഷിണാഫ്രിക്കക്ക് വമ്പൻ ജയം. 150 റൺസിനാണ് ദക്ഷിണാഫ്രിക്ക കാനഡയെ തോൽപ്പിച്ചത്.  ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് എടുത്തത്. തുടർന്ന് കൂറ്റൻ ലക്‌ഷ്യം മുൻപിൽ കണ്ട് ബാറ്റ്  ചെയ്യാൻ ഇറങ്ങിയ കാനഡ 41.1 ഓവറിൽ 199 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബ്രൈസ് പാർസൺസിന്റെ പ്രകടനമാണ് തുണയായത്. ബ്രൈസ് പാർസൺ121 റൺസ് എടുത്ത് പുറത്തായി. 54 റൺസ് എടുത്ത് പുറത്തായ ജോനാതൻ ബേർഡും 60 റൺസ് എടുത്ത് പുറത്താവാതെ നിന്ന ടൈറസ് കറേൽസും ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. കാനഡക്ക് വേണ്ടി അഖിൽ കുമാർ 4 വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത കാനഡക്ക് പുറത്താവാതെ 62 റൺസ് നേടിയ ബെഞ്ചമിൻ കലിറ്റ്സിന് ഒഴികെ വേറെ ആർക്കും ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനെ ചെറുത്തുനിൽക്കാനായില്ല.