ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ട്രെന്റ് ബോൾട്ട് കളിക്കുവാൻ സാധ്യത. ഇംഗ്ലണ്ടിലെ ക്വാറന്റീൻ നിയമങ്ങളിൽ ഇളവ് വന്നതോടെയണ് ഇത്. ഐപിഎൽ കളിച്ച ശേഷം ഇന്ത്യയിൽ നിന്ന് കുടുംബത്തോടൊപ്പം ചെലവഴിക്കുവാൻ ന്യൂസിലാണ്ടിലേക്ക് പോയ താരം തിരിച്ച് ടീമിനൊപ്പം ചേര്‍ന്നത് ഒന്നാം ടെസ്റ്റിന് തൊട്ടുമുമ്പായിരുന്നു.
ന്യൂസിലാണ്ട് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് താരം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേ കളിക്കുവാൻ സാധ്യതയുള്ളുവെന്നാണ് ആദ്യം പറഞ്ഞത്. താരം പ്രതീക്ഷിച്ചതിലും മൂന്നോ നാലോ ദിവസം മുമ്പ് ക്വാറന്റനിൽ നിന്ന് പുറത്ത് കടക്കുമെന്നും അതിനാൽ തന്നെ എഡ്ജ്ബാസ്റ്റണിൽ ബോൾട്ട് കളിക്കുവാനുള്ള സാധ്യതയുണ്ടെന്നും ഗാരി സ്റ്റെഡ് പറഞ്ഞു.
ഇത് സൗത്താംപ്ടണിൽ ഇന്ത്യയെ നേരിടുന്നതിന് മുമ്പ് ന്യൂസിലാണ്ട് പേസര്‍ക്ക് മാച്ച് പ്രാക്ടീസിനുള്ള അവസരം കൂടിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ടെസ്റ്റിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് ന്യൂസിലാണ്ട് പേസ് ബൗളിംഗ് നിരയ്ക്ക് കൂടുതൽ കരുത്താകും ബോൾട്ടിന്റെ വരവ്.