ജയം 51 റണ്‍സിന്, ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റേറിനെ തകര്‍ത്തെറിഞ്ഞ് ടൂണ്‍സ് ഗ്രീന്‍

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ രണ്ടാം ഘട്ട മത്സരത്തില്‍ 51 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി ടൂണ്‍സ് ഗ്രീന്‍. ഇന്ന് ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റേര്‍ സ്ട്രൈക്കേഴ്സിനെതിരെ 8 ഓവറില്‍ 89/4 എന്ന സ്കോര്‍ നേടിയ ടൂണ്‍സ് ഗ്രീന്‍ എതിരാളികളെ 38/9 എന്ന സ്കോറിന് എറിഞ്ഞ് പിടിച്ച ശേഷമാണ് ഈ വിജയം സ്വന്തമാക്കിയത്.

ബാറ്റിംഗില്‍ 18 പന്തില്‍ 35 റണ്‍സ് നേടി രാജേഷ് ലാഥിയും 13 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്ന റോബിനുമാണ് ടൂണ്‍സിനായി തിളങ്ങിയത്. സ്ട്രൈക്കേഴ്സിന് വേണ്ടി വിഎല്‍ കാര്‍ത്തിക്, വിജെ അഭിലാഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ടൂണ്‍സിനായി ബൗളിംഗില്‍ സജിത്ത് നാലും വിഷ്ണു മൂന്നും വിക്കറ്റ് നേടിയാണ് ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്ററിന്റെ നടുവൊടിച്ചത്.

Advertisement