സൈക്കളോ വാരിയേഴ്സിനെതിരെ 30 റണ്‍സ് ജയവുമായി ടാറ്റ എലെക്സി ബോള്‍ട്സ്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 30 റണ്‍സിന്റെ ജയവുമായി ടാറ്റ എലെക്സി ബോള്‍ട്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത 66/5 എന്ന സ്കോര്‍ നേടിയ ബോള്‍ട്സ് എതിരാളികളായ സൈക്കളോ വാരിയേഴ്സിനെ 36/9 എന്ന നിലയില്‍ ഒതുക്കിയാണ് 30 റണ്‍സിന്റെ ജയം സ്വന്തമാക്കിയത്.

ബാറ്റിംഗില്‍ ഫൈസല്‍(17), മാര്‍ട്ടിന്‍(14), യുവരാജന്‍(16*) എന്നിവരും ബൗളിംഗില്‍ രണ്ട് വിക്കറ്റുമായി മാര്‍ട്ടിനും അസ്ഹര്‍ അഷ്റഫും ആണ് ബോള്‍ട്സിനായി തിളങ്ങിയത്.

Advertisement