മൊസാണ്ടയ്ക്ക് ഏഴ് വിക്കറ്റ് ജയം

എഐവെയറിനെ 36/9 എന്ന സ്കോറില്‍ ഒതുക്കിയ ശേഷം 3 വിക്കറ്റ് നഷ്ടത്തില്‍ 5.2 ഓവറില്‍ 37 റണ്‍സ് നേടി വിജയം കരസ്ഥമാക്കി മൊസാണ്ട. ഇന്ന് ഹരികൃഷ്ണന്റെ പുറത്താകാതെയുള്ള 24 റണ്‍സ് പ്രകടനമാണ് അനായാസ ജയത്തിലേക്ക് മൊസാണ്ടയെ നയിച്ചത്. ബൗളിംഗില്‍ മൊസാണ്ടയുടെ മറ്റൊരു താരം ഹരികൃഷ്ണന്‍ വിവി 3 വിക്കറ്റ് നേടിയപ്പോള്‍ മധുലാല്‍ 2 വിക്കറ്റ് നേടി.

8 റണ്‍സ് വീതം നേടിയ സുനില്‍കുമാറും രാം ശങ്കറുമാണ് എഐവെയറിന്റെ ടോപ് സ്കോറര്‍മാര്‍.