ഓള്‍റൗണ്ട് പ്രകടനവുമായി പ്രവീണ്‍, വേ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി എസ്ഐ കലിപ്പ്സ് , ജയം 15 റണ്‍സിന്

- Advertisement -

ടിപിഎല്‍ ഒന്നാം ഘട്ടത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ വേ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി എസ്ഐ കലിപ്പ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എസ്ഐ കലിപ്പ്സ് ഓപ്പണര്‍ വിടി പ്രവീണിന്റെയും മറ്റു സഹതാരങ്ങളുടെയും മികവാര്‍ന്ന പ്രകടനത്തിന്റെ ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് നേടിയത്.

പ്രവീണ്‍ 20 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ പ്രദീപ് 17 റണ്‍സും അമല്‍ വിജയം 5 പന്തില്‍ 15 റണ്‍സും നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ആനന്ദ് 12 റണ്‍സും നേടി. വേ ബ്ലാസ്റ്റേഴ്സിന് വേണ്ടി പീര് മുഹമ്മദ് ഷാഫ മൂന്ന് വിക്കറ്റ് നേടി.

അരവിന്ദന്‍ അശോകന്‍ തന്റെ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്നുവെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വലിയ പിന്തുണയുണ്ടാകാതിരുന്നപ്പോള്‍ ടീമിന് ലക്ഷ്യത്തിന് 15 റണ്‍സ് അകലെ എത്തുവാനെ സാധിച്ചുള്ളു. 8 ഓവറില്‍ 72/5 എന്ന സ്കോറാണ് വേ ബ്ലാസ്റ്റേഴ്സ് നേടിയത്. അരവിന്ദന്‍ അശോകന്‍ 22 പന്തില്‍ 35 റണ്‍സും പീര് മുഹമ്മദ് ഷാഫ 4 പന്തില്‍ 11 റണ്‍സും നേടിയ ശേഷം എത്തിയ ബാറ്റ്സ്മാന്മാരെല്ലാം തങ്ങളുടെ വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. 6.2 ഓവറില്‍ അരവിന്ദന്‍ അശോകനും പുറത്തായ ശേഷം എസ്ഐ കലിപ്സ് മത്സരത്തില്‍ പിടി മുറുക്കുകയായിരുന്നു.

ബാറ്റിംഗിലെ പോലെ പ്രവീണ്‍ തന്നെയാണ് എസ്ഐ കലിപ്പ്സ് ബൗളര്‍മാരിലും തിളങ്ങിയത്. പ്രവീണിന് മത്സരത്തില്‍ മൂന്ന് വിക്കറ്റാണ് ലഭിച്ചത്.

Advertisement