തകര്‍പ്പന്‍ ജയവുമായി സെകാറ്റോ സ്ട്രൈക്കേഴ്സ്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഐറിസ് കിംഗ്സിനെതിരെ മികച്ച വിജയവുമായി സെകാറ്റോ സ്ട്രൈക്കേഴ്സ്. വിജയത്തിനായി 71 റണ്‍സ് നേടേണ്ടിയിരുന്ന ടീം 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 6.4 ഓവറിലാണ് ലക്ഷ്യം മറികടന്നത്. 9 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ സജിന്‍, 5 പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് സിയാദ് എന്നിവര്‍ക്കൊപ്പം ഇന്നിംഗ്സിന് അടിത്തറ പാകിയ ശ്രീജിത്ത്(20) എന്നിവരാണ് സ്ട്രൈക്കേഴ്സിന്റെ വിജയ ശില്പികള്‍. ഐറിസ് കിംഗ്സിന് വേണ്ടി ആനന്ദ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഐറിസ് കിംഗ്സ് 4 വിക്കറ്റ് നഷ്ടത്തിലാണ് 70 റണ്‍സ് നേടിയത്. മുത്തുകുമാര്‍(14 പന്തില്‍ 27), ആല്‍ഡ്രിന്‍ പുറത്താകാതെ നേടിയ 20 റണ്‍സ്, ജിജു നേടിയ പത്ത് റണ്‍സ് എന്നിവയാണ് ടീമിനെ 70 റണ്‍സിലേക്ക് എത്തിച്ചത്. സ്ട്രൈക്കേഴ്സിനായി സായി വെങ്കിടേഷ് , മുഹമ്മദ് സിയാദ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

Advertisement