ആവേശപോരില്‍ ഒരു റണ്‍സ് വിജയം നേടി മാക് സ്ട്രൈക്കേഴ്സ്

- Advertisement -

ടിപിഎലിലെ ഏറ്റവും ആവേശകരമായൊരു മത്സരത്തില്‍ എക്സ്പീറിയണ്‍ ഡെവിള്‍സിനെതിരെ ഒരു റണ്‍സിന്റെ വിജയം നേടി മാക് സ്ട്രൈക്കേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ അവസാന ഓവറില്‍ ജയത്തിനായി 12 റണ്‍സ് വേണ്ടിയിരുന്ന എക്സ്പീറിയണ്‍ ഡെവിള്‍സിന് പത്ത് റണ്‍സ് മാത്രമേ നേടുവാനായുള്ളു. ആദ്യ നാല് പന്തില്‍ നിന്ന് 9 റണ്‍സ് നേടി ടീം വിജയത്തിലേക്ക് കുതിയ്ക്കുമെന്നാണ് കരുതിയതെങ്കിലും അവസാന രണ്ട് പന്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു.

ആദ്യം ബാറ്റ് ചെയ്ത മാക് സ്ട്രൈക്കേഴ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സാണ് നേടിയത്. സന്തോഷ് കുമാര്‍ 14 റണ്‍സും ഇന്ദ്രേഷ് 10 റണ്‍സും നേടിയപ്പോള്‍ 9 റണ്‍സ് എക്സ്ട്രാസ് ഇനത്തിലും ടീമിന് ലഭിച്ചു.

ചേസിംഗിനിറങ്ങിയ എക്സ്പീറയണിന് വേണ്ടി വിജിന്‍ ദാസ് 15 പന്തില്‍ 27 റണ്‍സ് നേടി വിജയത്തിലേക്ക് ടീമിനെ നയിക്കുമെന്ന് കരുതിയെങ്കിലും അവസാന രണ്ട് പന്തുകളില്‍ റണ്ണൗട്ട് രൂപത്തില്‍ വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് വലിയ തിരിച്ചടിയായി. മാക് സ്ട്രൈക്കേഴ്സിന് വേണ്ടി ഹരിപ്രസാദ് രണ്ട് വിക്കറ്റ് നേടി.

Advertisement