പിറ്റ്സ് ബ്ലാക്കിനെ വീഴ്ത്തി ഇന്‍ഫോസിസ് ബ്ലൂ, ജയം 15 റണ്‍സിന്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ആദ്യ റൗണ്ട് കടന്നെത്തിയ പിറ്റ്സ് ബ്ലാക്കിന് തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ഇന്‍ഫോസിസ് ബ്ലൂവാണ് പിറ്റ്സിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്‍ഫോസിസ് ബ്ലൂ 15 പന്തില്‍ 30 റണ്‍സ് നേടിയ അനിലിന്റെയും 29 റണ്‍സ് നേടി ഉബിന്റെയും പ്രകടന മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സാണ് നേടിയത്.

പിറ്റ്സിനായി രവികുമാര് 9 പന്തില്‍ 20 റണ്‍സ് നേടി ഇന്‍ഫി ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും താരത്തിന്റെതുള്‍പ്പെടെ 3 വിക്കറ്റ് നേടിയ പ്രേം കിഷനും രണ്ട് വീതം വിക്കറ്റുമായി ജ്യോതിഷ്, അന്‍ഷാദ് റഷീദ് എന്നിവര്‍ ചേര്‍ന്ന് പിറ്റ്സിനെ 57 റണ്‍സില്‍ പിടിച്ചുകെട്ടി. എട്ട് വിക്കറ്റാണ് പിറ്റ്സിന് നഷ്ടമായത്.

Advertisement