29 റണ്‍സ് ജയവുമായി എച്ച് &ആര്‍ ബ്ലോക്ക്, ആദ്യ പാദ ഫൈനല്‍ ജേതാക്കള്‍

എച്ച് & ആര്‍ ബ്ലോക്കിലെ രണ്ട് ടീമുകള്‍ തമ്മിലേറ്റുമുട്ടിയ ആദ്യ പാദ ഫൈനലില്‍ ജേതാക്കളായി എച്ച് &ആര്‍ ബ്ലോക്ക്. എച്ച് &ആര്‍ ബ്ലോക്ക് ഗ്രീനിനെ 29 റണ്‍സിനു പരാജയപ്പെടുത്തിയാണ് ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത എച്ച് &ആര്‍ ബ്ലോക്ക് 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് നേടിയത്. ഷാനു കുമാര്‍ 21 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയപ്പോള്‍ ശിവകുമാര്‍ രാജനും(15) ശ്യാം ശശി പിള്ളയും(6 പന്തില്‍ നിന്ന് 17 റണ്‍സ്) നിര്‍ണ്ണായക സംഭാവനകള്‍ ടീമിനായി നടത്തി. ഗ്രീനിനു വേണ്ടി ധനീഷ് അഞ്ച് വിക്കറ്റും ഋഷികേശ് മൂന്നും വിക്കറ്റാണ് നേടിയത്.

ചേസിംഗിനിറങ്ങിയ ഗ്രീനിനു 6 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് മാത്രമേ നേടാനായുള്ളു. 13 പന്തില്‍ നിന്ന് 21 റണ്‍സുമായി ധനീഷും 16 റണ്‍സ് നേടിയ സന്ദീപും മാത്രമാണ് ഗ്രീനിനു വേണ്ടി ചെറുത്ത് നില്പ് നടത്തിയത്. ബൗളിംഗ് ടീമിനായി മുഹമ്മദ് റഷീദ് രണ്ട് വിക്കറ്റും വിഷ്ണു വിക്രമന്‍, ഷമീം കോറോത്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.