എച്ച് & ആര്‍ വൈറ്റ്സിന് 33 റണ്‍സിന്റെ വിജയം

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായുള്ള ഇന്നത്തെ ആദ്യ മത്സരത്തില്‍ 33 റണ്‍സിന്റെ വിജയം കരസ്ഥമാക്കി എച്ച് & ആര്‍ വൈറ്റ്സ്. ഇന്ന് സോംനോവെയറിനെതിരെയാണ് ടീം വിജയം കൊയ്തത്. ആദ്യ റൗണ്ടില്‍ ടീമിന്റെ രണ്ടാമത്തെ വിജയമാണ് ഇത്. 14 പന്തില്‍ നിന്ന് 25 റണ്‍സ് നേടി നിതിന് ഒപ്പം ജയന്‍ രഘു(14), വിഷ്ണു(12) എന്നിവര്‍ ചേര്‍ന്നാണ് ആദ്യം ബാറ്റ് ചെയ്ത എച്ച് & ആര്‍ വൈറ്റ്സിനെ 5 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സിലേക്ക് എത്തിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സോംനോവെയറിന് 7 വിക്കറ്റ് നഷ്ടത്തില്‍ വെറും 32 റണ്‍സ് മാത്രമാണ് നേടിയത്. 9 റണ്‍സ് നേടി വിന്നി എബ്രഹാം ടോപ് സ്കോറര്‍ ആയപ്പോള്‍ എച്ച് & ആര്‍ വൈറ്റ്സിന് വേണ്ടി അഭിലാഷ്, മിഥുന്‍ ലാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി,

Advertisement