ഹൈപോയിന്റിന് വിജയം, എന്‍ഫിനെ പരാജയപ്പെടുത്തിയത് 5 വിക്കറ്റിന്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ എന്‍ഫിനെതിരെ അഞ്ച് വിക്കറ്റ് വിജയം കരസ്ഥമാക്കി ഹൈപോയിന്റ്. ഇന്ന് നടന്ന മത്സരത്തില്‍ എന്‍ഫിന്‍ ആദ്യം ബാറ്റ് ചെയ്ത് 52/4 എന്ന സ്കോര്‍ നേടിയെങ്കിലും ഒരു പന്ത് അവശേഷിക്കെ വിജയം ഹൈപോയിന്റ് സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറില്‍ വിജയിക്കുവാന്‍ 7 റണ്‍സായിരുന്നു ഹൈപോയിന്റ് നേടേണ്ടിയിരുന്നത്.

53 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈപോയിന്റിന് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി അതേ ഓവറില്‍ മറ്റൊരു ഓപ്പണറെയും നഷ്ടമായ ടീം 2/1 എന്ന നിലയില്‍ നിന്ന് കരകയറിയത് ബാലു-ഡിപിന്‍ കൂട്ടുകെട്ടിന്റെ മികവിലായിരുന്നു. 13 പന്തില്‍ 20 റണ്‍സ് നേടിയ ഡിപിന്‍ മൂന്നാം വിക്കറ്റായി പുറത്താകുമ്പോള്‍ ടീം 33 റണ്‍സാണ് നാലോവറില്‍ നേടിയത്. ബാലു(15) റണ്‍സ് നേടി പുറത്തായെങ്കിലും അശ്വിന്‍ രാജന്‍(7*), അഖില്‍ രവി(5*) എന്നിവര്‍ ടീമിന്റെ വിജയം ഉറപ്പാക്കി. എന്‍ഫിന് വേണ്ടി അജയ്, സനു മോഹന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത എന്‍ഫിന് വേണ്ടി അജിത് പിള്ളൈ 12 റണ്‍സോടെ ടോപ് സ്കോറര്‍ ആയപ്പോള്‍ സനു മോഹന്‍(8), അലെക്സ് ആന്റണി(7), എഡ്വിന്‍ ബര്‍ണാബസ്(8) എന്നിവര്‍ പൊരുതി നോക്കി. 13 റണ്‍സുമായി എക്സ്ട്രാസ് ആണ് എന്‍ഫിന്റെ ടോപ് സ്കോറര്‍. ഹൈ പോയിന്റിന് വേണ്ടി ഡോയല്‍ ജോബോയ് രണ്ട് വിക്കറ്റ് നേടി.

Advertisement