ക്യുബര്‍സ്റ്റിനെ വീഴ്ത്തി ഫ്ലൈടെക്സ്റ്റ്, ജയം 8 വിക്കറ്റിന്

- Advertisement -

ക്യുബര്‍സ്റ്റ് ചലഞ്ചേഴ്സിനെതിരെ 8 വിക്കറ്റ് വിജയം കരസ്ഥമാക്കി ഫ്ലൈടെക്സ്റ്റ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ക്യുബര്‍സ്റ്റ് എട്ടോവറില്‍ 54/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തില്‍ 4.3 ഓവറില്‍ ഫ്ലൈടെക്സ്റ്റ് മറികടക്കുകയായിരുന്നു. 12 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ ഷിനുവും 10 പന്തില്‍ പുറത്താകാതെ 17 റണ്‍സ് നേടിയ ബിശ്വ രഞ്ജന്‍ ജെനയും ആണ് ഫ്ലൈടെക്സ്റ്റിന്റെ വിജയ ശില്പികള്‍. ശിവ കൃഷ്ണന്‍ നാല് പന്തില്‍ നിന്ന് 13 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ക്യുബര്‍സ്റ്റ് നിരയില്‍ 16 റണ്‍സ് നേടി പുറത്താകാതെ നിന്ന സനൂജ് ആണ് ടോപ് സ്കോറര്‍. അര്‍ജ്ജുന്‍ 13 റണ്‍സ് നേടി. ഫ്ലൈടെക്സ്റ്റിനായി ശിവ കൃഷ്ണന്‍ രണ്ട് വിക്കറ്റ് നേടി.

Advertisement