പൈത്തണ്‍സിനെതിരെ എട്ട് വിക്കറ്റ് വിജയവുമായി കെയര്‍സ്റ്റാക്ക് വൈറ്റ്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ ഒന്നാം ഘട്ട നോക്ക് ഔട്ട് മത്സരത്തില്‍ പൈത്തണ്‍സിനെതിരെ എട്ട് വിക്കറ്റ് വിജയം കരസ്ഥമാക്കി കെയര്‍സ്റ്റാക്ക് വൈറ്റ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പൈത്തണ്‍സ് 7.2 ഓവറില്‍ 40 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 3.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കെയര്‍സ്റ്റാക്ക് വൈറ്റ് മറികടക്കുകയായിരുന്നു.

പൈത്തണ്‍സിന് വേണ്ടി വിഷ്ണു 10 ബോളില്‍ 19 റണ്‍സ് നേടിയപ്പോള്‍ മറ്റാര്‍ക്കും തന്നെ രണ്ടക്ക സ്കോറിലേക്ക് എത്താനായിരുന്നില്ല. കെയര്‍സ്റ്റാക്ക് ബൗളര്‍മാരില്‍ ദീപക് സുരേഷ് മൂന്നും അരുണ്‍ദാസ്, ഉണ്ണികൃഷ്ണന്‍, വിഷ്ണു എസ് നായര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

റൂബന്‍ ചാക്കോ 9 പന്തില്‍ നിന്ന് പുറത്താകാതെ 18 റണ്‍സും വിഷ്ണു എസ് നായര്‍ രണ്ട് പന്തില്‍ 7 റണ്‍സും നേടിയാണ് കെയര്‍സ്റ്റാക്ക് വൈറ്റിന്റെ വിജയം എളുപ്പത്തിലാക്കിയത്.

Advertisement