കമേഡ നൈറ്റ് റൈഡേഴ്സിനെ പിന്തള്ളി 11 റണ്‍സ് വിജയം കരസ്ഥമാക്കി കെയര്‍സ്റ്റാക്ക് ബ്ലൂസ്

ടിപിഎല്‍ 2020ല്‍ കെയര്‍സ്റ്റാക്ക് ബ്ലൂസിന് 11 റണ്‍സിന്റെ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ കമേഡയുടെ വെല്ലുവിളിയെ അതിജീവിച്ചാണ് ബ്ലൂസിന്റെ 11 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ബ്ലൂസ് 57/4 എന്ന സ്കോര്‍ നേടിയപ്പോള്‍ കമേഡയുടെ ഇന്നിംഗ്സ് 46/9 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ബ്ലൂസിന് വേണ്ടി അമൃതേഷ് പദ്മകുമാര്‍ മൂന്നും നിതിന്‍ സതീഷ്, ഓസ്റ്റിന്‍ ഇഗ്നേഷ്യസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് നേടിയത്. വജാഹത് നബി 21 റണ്‍സുമായി കമേഡ നിരയില്‍ പ്രതീക്ഷയായി നിലകൊണ്ടുവെങ്കിലും മറ്റാരും തന്നെ നബിയ്ക്ക് പിന്തുണ നല്‍കാന്‍ മുന്നോട്ട് വരാതിരുന്നപ്പോള്‍ ടീം പിന്നില്‍ പോയി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കെയര്‍സ്റ്റാക്ക് ബ്ലൂസിന് വേണ്ടി നിതിന്‍ സതീഷ് 20 റണ്‍സും അതുല്‍ രാജീവ് 16 റണ്‍സും നേടി തിളങ്ങുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തിലാണ് ബ്ലൂസ് 57 എന്ന സ്കോര്‍ നേടിയത്.