പ്രൊപ്മിക്സിനെ 41 റണ്‍സിന് ഒതുക്കി ഏഴ് റണ്‍സ് വിജയവുമായി ബൈനറി സ്ട്രൈക്കേഴ്സ്

- Advertisement -

ടിപിഎല്‍ 2020ല്‍ ഏഴ് റണ്‍സ് വിജയവുമായി ബൈനറി സ്ട്രൈക്കേഴ്സ്. ആദ്യ മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങിയ ടീം ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 48 റണ്‍സ് മാത്രമേ നേടിയുള്ളുവെങ്കിലും ബൗളര്‍മാര്‍ എതിരാളികളായ പ്രൊപ്മിക്സ് ജാഗ്വേര്‍സിനെ 41/5 എന്ന സ്കോറിലേക്ക് പിടിച്ചുകെട്ടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബൈനറിയ്ക്കായി വിശാഖ് 5 പന്തില്‍ നിന്ന് 10 റണ്‍സ് നേടിയപ്പോള്‍ അഖില്‍ രാജും പത്ത് റണ്‍സ് നേടി. 9 റണ്‍സുമായി പുറത്താകാതെ നിന്ന സിബിന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സാണ് ബൈനറി നേടിയത്. പ്രൊപ്മിക്സിനായി സരണ്‍ ചന്ദ്, അരവിന്ദ് ബാബു, ബെഞ്ചമിന്‍ ജോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ചെറിയ ലക്ഷ്യം തേടിയിറങ്ങിയ പ്രൊപ്മിക്സിന് അഞ്ച് വിക്കറ്റ് മാത്രമാണ് നഷ്ടമായതെങ്കിലും ഇന്നിംഗ്സിന് വേണ്ട വേഗത നല്‍കുവാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. 16 റണ്‍സുമായി സുരേഷ് കുമാര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല. ബൈനറിയ്ക്കായി അഖില്‍ രാജ് രണ്ട് വിക്കറ്റ് നേടി. 8 ഓവറില്‍ 41 റണ്‍സില്‍ പ്രൊപ്മിക്സ് ഒതുങ്ങുകയായിരുന്നു.

Advertisement