ബിലാഗോസിന് 27 റണ്‍സ് ജയം

- Advertisement -

ടിപിഎലില്‍ 27 റണ്‍സിന്റെ വിജയം കരസ്ഥമാക്കി ബിലാഗോസ്. ഇന്ന് നടന്ന മത്സരത്തില്‍ മക്ഫാഡിയന്‍ വാരിയേഴ്സിനെയാണ് ബിലാഗോസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബിലാഗോസ് 92/5 എന്ന കൂറ്റന്‍ സ്കോറാണ് എട്ടോവറില്‍ നേടിയത്. 11 പന്തില്‍ 26 റണ്‍സ് നേടിയ പ്രമോദ്, ധനീഷ്(16), സയ്യദ് അലി(16) എന്നിവരുടെ പ്രകടനം ആണ് ടീമിന് മികച്ച സ്കോര്‍ നല്‍കിയത്. മക്ഫാഡിയന് വേണ്ടി ജ്യോതിഷ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മക്ഫാഡിയന് വേണ്ടി ഒന്നാം വിക്കറ്റില്‍ 55 റണ്‍സ് നേടുവാന്‍ അജു-ജ്യോതിഷ് കൂട്ടുകെട്ടിനായെങ്കിലും വേണ്ടത്ര വേഗത ഇന്നിംഗ്സിന് നല്‍കുവാന്‍ ഇരുവര്‍ക്കുമായില്ല. 20 പന്തില്‍ നിന്ന് 20 റണ്‍സ് നേടി അജു പുറത്തായപ്പോള്‍ ജ്യോതിഷ് 21 പന്തില്‍ നിന്ന് 33 റണ്‍സ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങി. 8 ഓവറില്‍ 65 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ മക്ഫാഡിയന്‍ നേടിയത്.

Advertisement