അര്‍ദ്ധ ശതകവുമായി ജോഫിന്‍ ജോസ്, അത്രേയ ഉല്‍ഭവ് സിസി സെലസ്റ്റ്യല്‍ ട്രോഫി ഫൈനലില്‍

- Advertisement -

നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണിനെ പരാജയപ്പെടുത്തി സെലസ്റ്റ്യല്‍ ട്രോഫി ഫൈനലില്‍ കടന്ന് അത്രേയ ഉല്‍ഭവ് സിസി. ഇന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് റോയലിനെ 123 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം 28.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ അത്രേയ ലക്ഷ്യം മറികടക്കുകയായിരുന്നു. അര്‍ദ്ധ ശതകം നേടിയ ജോഫിന്‍ ജോസാണ് അത്രേയയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയത്.

ജോഫിനൊപ്പം ശ്രീരാജും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജോഫിന്‍ പുറത്താകാതെ 62 റണ്‍സും ശ്രീരാജ് 30 റണ്‍സും നേടിയാണ് വിജയികള്‍ക്കായി തിളങ്ങിയത്. വിജയത്തിന് തൊട്ടരികെ എത്തി നില്‍ക്കെയാണ് ശ്രീരാജ് പുറത്തായത്.

Advertisement