മികച്ച വിജയവുമായി എഐവെയര്‍

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ലെലാബ് ഇന്ത്യന്‍സിനെതിരെ മികച്ച വിജയം നേടി എഐവെയര്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എഐവെയര്‍ 89 റണ്‍സ് നേടിയപ്പോള്‍ ലെലാബിന് 61 റണ്‍സ് മാത്രമേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടാനായിരുന്നുള്ളു. 28 റണ്‍സിന്റെ വിജയമാണ് മത്സരത്തില്‍ എഐവെയര്‍ നേടിയത്. ടീമിനായി സുജിത് അബ്ദുള്‍ റഹീം(29), സുനില്‍ കുമാര്‍(28) എന്നിവര്‍ക്കൊപ്പം രാം ശങ്കര്‍(16) എന്നിവരാണ് മികവ് പുലര്‍ത്തിയത്. ഫഹീം റഹ്മാന്‍ ആണ് ലെലാബ് ബൗളര്‍മാരില്‍ മികച്ച് നിന്നത്. ഫഹീം മൂന്ന് വിക്കറ്റും ഷിജു രണ്ടും വിക്കറ്റ് നേടി.

ലെലാബിന് വേണ്ടി ജെലേഷ് നെല്‍സണ്‍(17), അരവിന്ദ്(15) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും വിജയം പിടിച്ചെടുക്കുവാന്‍ പോന്ന പ്രകടനമായി അത് മാറിയില്ല. സിബിന്‍ ജോര്‍ജ്ജ്, ശ്രീജിത്ത് എന്നിവര്‍ എഐവെയര്‍ ബൗളര്‍മാരില്‍ മികച്ച് നിന്നു. ഇരുവരും രണ്ട് വീതം വിക്കറ്റാണ് നേടിയത്.

Advertisement