ടെസ്റ്റ് ക്രിക്കറ്റിൽ 5 ലക്ഷം റൺസ് നേടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്

PORT ELIZABETH, SOUTH AFRICA - JANUARY 20: Mark Wood and team mates of England celebrates the wicket of Kagiso Rabada of South Africa during day 5 of the 3rd Test match between South Africa and England at St Georges Park on January 20, 2020 in Port Elizabeth, South Africa. (Photo by Ashley Vlotman/Gallo Images/Getty Images)
- Advertisement -

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അഞ്ച് ലക്ഷം റൺസ് നേടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള നാലാം ടെസ്റ്റിന്റെ ഒന്നാം ദിവസമാണ് ഇംഗ്ലണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് നേടിയ സിംഗിൾ ആണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ സ്കോർ അഞ്ച് ലക്ഷത്തിൽ എത്തിച്ചത്.

1022 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ഇംഗ്ലണ്ട് ഈ നേട്ടം സ്വന്തമാക്കിയത്.  നിലവിൽ രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയാണ് ഉള്ളത്. 830 ടെസ്റ്റുകളിൽ നിന്ന് 432,706 റൺസാണ് ഓസ്ട്രേലിയയുടെ സമ്പാദ്യം. 540 ടെസ്റ്റുകളിൽ നിന്ന് 273,518 റൺസ് എടുത്ത ഇന്ത്യ മൂന്നാം സ്ഥാനത്തും 545 ടെസ്റ്റിൽ നിന്ന് 270,441 റൺസ് എടുത്ത വെസ്റ്റിൻഡീസ് നാലാം സ്ഥാനത്തുമാണ്.  ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് കളിച്ച ഇംഗ്ലണ്ട് ടീം വിദേശത്ത് 500 ടെസ്റ്റുകൾ കളിക്കുന്ന ആദ്യ ടീമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

Advertisement