കിംബോളിന് അനായാസ ജയം നല്‍കി ഓള്‍റൗണ്ട് പ്രകടനവുമായി അബ്ദുള്‍ സലീം

- Advertisement -

കെയര്‍സ്റ്റാക്ക് ബ്ലൂസിനെതിരെ അനായാസ വിജയം നേടി കിംബോള്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെയര്‍സ്റ്റാക്കിനെ 51/9 എന്ന സ്കോറിന് ഒതുക്കിയ ശേഷം കിംബോള്‍ 5.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിയ്ക്കുകയായിരുന്നു. കിംബോളിനായി 23 പന്തില്‍ 35 റണ്‍സ് നേടിയ അബ്ദുള്‍ സലീം ആണ് വിജയ ശില്പി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കെയര്‍സ്റ്റാക്ക് ബ്ലൂസിനെതിരെ അബ്ദുള്‍ സലീം മൂന്ന് വിക്കറ്റ് നേടിയിരുന്നു. 10 വീതം ററണ്‍സ് നേടിയ മജര്‍, അമൃതേഷ് പദ്മകുമാര്‍ എന്നിവരാണ് കെയര്‍സ്റ്റാക്ക് ബ്ലൂസ് നിരയിലെ പ്രധാന സ്കോറര്‍മാര്‍.

Advertisement