27 റണ്‍സിനു ഓള്‍ഔട്ടായി ടെറിഫിക് മൈന്‍ഡ്സ്, ടീം SCSനു 7 വിക്കറ്റ് ജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ ജയം സ്വന്തമാക്കി ടീം SCS. ഇന്ന് ടെറിഫിക് മൈന്‍ഡ്സിനെതിരെയാണ് SCS ജയം സ്വന്തമാക്കിയത്. അനായാസമെന്ന് തോന്നിപ്പിച്ച സ്കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറിലാണ് ടീം SCS നേടിയത്. ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ടെറിഫിക് മൈന്‍ഡ്സിനെ 7.3 ഓവറില്‍ 27 റണ്‍സിനു ഓള്‍ഔട്ടാക്കിയ ടീം SCS ലക്ഷ്യം 7.1 ഓവറില്‍ നേടുകയായിരുന്നു. 12 റണ്‍സ് നേടിയ സുരേഷ് ആണ് ടീം SCSന്റെ ടോപ് സ്കോറര്‍.

ബൗളിംഗില്‍ വിജയികള്‍ക്കായി എല്‍ദോ, അരുണ്‍ രാജ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് രാജീവ് 2 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബിഗ് ബാഷ് ഫൈനലില്‍ കളിക്കാന്‍ ഈ താരങ്ങള്‍ക്ക് അനുമതി
Next articleകല്‍റ കസറി, ഇന്ത്യയ്ക്ക് നാലാം കിരീടം