താന്‍ കീപ്പിംഗ് ദൗത്യം ഏറ്റെടുത്തതില്‍ ഏറ്റവും കടുപ്പമേറിയ പിച്ചുകളായിരുന്നു കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലേത് – ബെന്‍ ഫോക്സ്

Sports Correspondent

താന്‍ വിക്കറ്റ് കീപ്പിംഗ് നടത്തിയതില്‍ കരിയറിലെ ഏറ്റവും പ്രയാസമേറിയ പിച്ചുകളായിരുന്നു ചെന്നൈയിലെ രണ്ടാം ടെസ്റ്റിലെയും അഹമ്മദാബാദിലെ മൂന്നാം ടെസ്റ്റിലെയും വിക്കറ്റുകളെന്ന് പറഞ്ഞ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സ്. അവസാന ടെസ്റ്റില്‍ പിങ്ക് ബോള്‍ കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമായെന്ന് ബെന്‍ ഫോക്സ് വ്യക്തമാക്കി.

അത്തരമൊരു പിച്ചില്‍ കീപ്പ് ചെയ്ത അനുഭവം തനിക്ക് പുതിയ വെല്ലുവിളിയായിരുന്നുവെന്നും ആ വെല്ലുവിളി താന്‍ ആസ്വദിച്ചിരുന്നുവെന്നും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ വ്യക്തമാക്കി. ഇന്ത്യയെ അവസാന ടെസ്റ്റില്‍ പരാജയപ്പെടുത്തി പരമ്പര സമനിലയിലാക്കാനാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അതിനുള്ള ആത്മവിശ്വാസം ടീമിനുണ്ടെന്നും ബെന്‍ ഫോക്സ് അഭിപ്രായപ്പെട്ടു.