“പ്ലേ ഓഫിൽ എത്താൻ ആവാത്തതിൽ വലിയ സങ്കടം, എങ്കിലും തന്റെ കളിക്കാരെ ഓർത്ത് അഭിമാനം”

ഹൈദരാബാദ് എഫ് സി ഇന്നലെ എഫ് സി ഗോവയോട് സമനില വഴങ്ങിയതോടെ പ്ലേ ഓഫിൽ എത്താതെ പുറത്തായിരുന്നു. പ്ലേ ഓഫിൽ എത്താൻ ആവാത്തതിൽ വലിയ സങ്കടം തന്നെ ഉണ്ട് എന്ന് ഹൈദരാബാദ് പരിശീലകൻ മനോലോ മാർക്കസ് പറഞ്ഞു. തങ്ങളുടെ ലക്ഷ്യം ആയിരുന്നു പ്ലേ ഓഫ്. ആ ലക്ഷ്യത്തിൽ എത്താൻ ആവാത്തത് നിരാശ നൽകുന്നു. എന്നാൽ തന്റെ താരങ്ങളെ ഓർത്ത് അഭിമാനമുണ്ട്. അവർ അവരുടെ പരമാവധി ടീമിനായി നൽകി എന്നു മനോലോ പറഞ്ഞു.

ക്യാപ്റ്റൻ അരിദാന സന്റാനയുടെ അഭാവം അവസാന മത്സരത്തിൽ ബാധിച്ചൊ എന്ന ചോദ്യത്തിന് അദ്ദേഹം തന്റെ താരങ്ങൾ എല്ലാം നന്നായി കളിച്ചു എന്നാണ് ഉത്തരം നൽകിയത്. അടുത്ത സീസൺ ഇതിനേക്കാൾ പ്രയാസം ആയേക്കും എന്നും എന്നാൽ സ്വന്തം നാട്ടിലാകും കളിക്കുന്നത് എന്നത് വലിയ ആശ്വാസം ആകും എന്നും അദ്ദേഹം പറഞ്ഞു. ഈ സീസണിലെ സ്ക്വാഡിൽവ് ഭൂരിഭാഗം താരങ്ങളും അടുത്ത സീസണിലും ക്ലബിനൊപ്പം ഉണ്ടാകും എന്നും മനോലോ പറഞ്ഞു.