ശ്രീലങ്ക-ന്യൂസിലാണ്ട് രണ്ടാം ടെസ്റ്റ് ടോസ് വൈകും

മഴ മൂലം ശ്രീലങ്ക-ന്യൂസിലാണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് വൈകും. ടോസ് നടക്കേണ്ടിയിരുന്ന 9.30യ്ക്കും മഴ പെയ്തിരുന്നതിനാല്‍ മത്സരം വൈകി തുടങ്ങുമെന്ന് അമ്പയര്‍മാര്‍ അറിയിക്കുകയായിരുന്നു. മഴ നിന്ന് കഴിഞ്ഞാല്‍ കൊളംബോയില്‍ വെള്ളം വാര്‍ന്ന് പോകുവാന്‍ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും വേണമെന്നാണ് ഗ്രൗണ്ട്സ്മാന്മാര്‍‍ പറയുന്നത്. അതിനാല്‍ തന്നെ ഇന്ന് ലഞ്ചിന് മുമ്പ് ഏതാനും ഓവറുകളുടെ കളിയെങ്കിലും നടക്കുക എന്നത് ഏറെ പ്രയാസകരമായാണ് ഇപ്പോള്‍ കാണുന്നത്.

ആദ്യ ടെസ്റ്റില്‍ വിജയിച്ച് ശ്രീലങ്ക പരമ്പരയില്‍ 1-0ന് മുന്നിലാണ്. ദിമുത് കരുണാരത്നേയുടെ ശതകമാണ് ശ്രീലങ്കയുടെ വിജയം സാധ്യമാക്കിയത്.