ന്യൂസിലാണ്ടിന്റെ വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിൽ നിന്ന് മുന്‍ നിര താരങ്ങള്‍ വിട്ട് നിന്നേക്കുമെന്ന് സൂചന. ന്യൂസിലാണ്ടിലെ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആണ് ഈ തീരുമാനമെന്നാണ് അറിയുന്നത്. മൂന്ന് ഏകദിനങ്ങളും ഒരു ടി20 മത്സരവും ആണ് ഈ പര്യടനത്തിലുള്ളത്. ജനുവരി 30 മുതൽ ഫെബ്രുവരി 8 വരെയാണ് മത്സരങ്ങള്‍ നടക്കുക.
ന്യൂസിലാണ്ടിലേക്ക് കടക്കുന്നവര്‍ക്ക് 7 ദിവസത്തെ ക്വാറന്റീന്‍ ആണ് സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. അതിന് ശേഷം 9ാം ദിവസം നെഗറ്റീവ് ഫലം കിട്ടുന്നത് വരെ ഇവര്‍ ഐസൊലേഷനിൽ കഴിയേണ്ടതുണ്ട്. ഇത്തരത്തില്‍ ഈ നിയമങ്ങള്‍ അടുത്ത അഞ്ചാഴ്ചയിലും തുടരുകയാണെങ്കില്‍ ഓസ്ട്രേലിയയിലേക്ക് പര്യടനം നടത്തുന്ന താരങ്ങള്‍ക്ക് ഫെബ്രുവരി 17ന് ആരംഭിയ്ക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നഷ്ടമാകും.
ഇതിനാൽ തന്നെ പല മുന്‍ നിര താരങ്ങളും പരിമിത ഓവര്‍ പരമ്പരയിൽ നിന്ന് വിട്ട് നിന്നേക്കുമെന്നും ന്യൂസിലാണ്ട് ടെസ്റ്റ് താരങ്ങളില്ലാത്ത രണ്ടാം നിര ടീമിനെയാവും ഓസ്ട്രേലിയയിലേക്ക് അയയ്ക്കുക എന്നുമാണ് അറിയുന്നത്.