സെവൻസ് സീസൺ ഇന്ന് മുതൽ

സെവൻസ് സീസണിലെ ആദ്യ ടൂർണമെന്റായ പെരിന്തൽമണ്ണ കാദറി ട്രോഫി സെവൻസിന് ഇന്ന് കിക്കോഫ്. ഇന്ന് പെരിന്തൽമണ്ണയിൽ നടക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ലിൻഷാ മണ്ണാർക്കാടും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഏറ്റുമുട്ടും. രാത്രി 8 മണിക്കാകും മത്സരം. സെവൻസിലെ പ്രമുഖ ടീമുകൾ ഒക്കെ ഖാദറലി ടൂർണമെന്റിന് എത്തുന്നുണ്ട്. 21 ടീമുകളോളം ടൂർണമെന്റിൽ പങ്കെടുക്കും. 1961 മുതൽ നടക്കുന്ന സെവൻസ് ടൂർണമെന്റ് ആണ് ഖാദറലി. ഇത് 49ആമത് ടൂർണമെന്റ് ആണ്.

ജനുവരി 20 മുതൽ ഖാദറിലി ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾ നടക്കും. ഫിഫാ മഞ്ചേരി, അൽ മദീന തുടങ്ങി പ്രധാന ക്ലബുകൾ എല്ലാം ടൂർണമെന്റിൽ കളിക്കുന്നുണ്ട്. ഒന്നര വർഷത്തിനു ശേഷമാണ് സെവൻസ് ടൂർണമെന്റ് തിരികെയെത്തുന്നത്‌.

Previous articleഒരു ടീമെന്ന നിലയിൽ ഇംഗ്ലണ്ട് മികവിലേക്ക് വരുന്നില്ല – ജോസ് ബ്ട‍ലര്‍
Next articleക്വാറന്റീന്‍ നിയന്ത്രണങ്ങള്‍, മുന്‍ നിര ന്യൂസിലാണ്ട് താരങ്ങള്‍ ഓസ്ട്രേലിയന്‍ പര്യടനത്തിൽ നിന്ന് വിട്ട് നിന്നേക്കും