തമിഴ്‌നാട് പ്രീമിയർ ലീഗ് കിരീടമുയർത്തി ചെപോക് സൂപ്പർ ഗില്ലീസ്

ബൗളർമാർ സംഹാരതാണ്ഡവമാടിയപ്പോൾ ടേബിൾ ടോപ്പേഴ്സ് ആയിരുന്ന ദിണ്ടിഗൽ ഡ്രാഗൺസിനെ തകർത്ത് ചെപോക് സൂപ്പർ ഗില്ലീസിന് കിരീടം. കഴിഞ്ഞ മൂന്ന് വർഷത്തിലെ രണ്ടാം കിരീടമാണ് സൂപ്പർ ഗില്ലീസ് ഉയർത്തിയത്. ദിണ്ടിഗൽ ഡ്രാഗൺസിനെതിരെ 12 റൺസ് വിജയമാണവർ നേടിയത്.

ചിദംബരം സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച പെരിയസാമിയുടെ 5 വിക്കറ്റ് പ്രകടനം ഗില്ലീസിന് ജയം നേടിക്കൊടുത്തു. 15 റൺസ് മാത്രം വിട്ട് നൽകിയാണ് സൂപ്പർ ഗില്ലീസ് തകർപ്പൻ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ഗില്ലീസ് ശശിദേവിന്റെ (44) വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദിണ്ടിഗൽ ഡ്രാഗൺസിന് 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ഡ്രാഗൺസിന് വേണ്ടി സുമന്ത് ജയിൻ മാത്രമാണ് പൊരുതിയത്. സൂപ്പർ ഗില്ലീസിന് വേണ്ടി അലക്സാണ്ടർ 2ഉം ഹരീഷ് കുമാർ,ശങ്കർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Previous articleമുൻ ബെംഗളൂരു എഫ് സി വിങ്ങർ മിനേർവ പഞ്ചാബിൽ
Next articleമുൻ ഇന്ത്യൻ ഓപ്പണർ വി ബി ചന്ദ്രശേഖർ അന്തരിച്ചു