മുൻ ഇന്ത്യൻ ഓപ്പണർ വി ബി ചന്ദ്രശേഖർ അന്തരിച്ചു

- Advertisement -

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖർ അന്തരിച്ചു. 57 വയസ്സായിരുന്നു. തമിഴ്നാടിന്റെ താരം കൂടിയായിരുന്ന ചന്ദ്രശേഖർ ചെന്നൈയിൽ വെച്ചാണ് അന്തരിച്ചത്. 1987-88ൽ തമിഴ്നാട് രഞ്ജി ട്രോഫി കിരീടം നേടിയപ്പോൾ ടീമിലെ പ്രധാനിയായിരുന്നു ചന്ദ്രശേഖർ. അന്ന് ക്വാർട്ടർ ഫൈനലിൽ ഉത്തർപ്രദേഡിനെതിരെ 160 റൺസും, ഫൈനലിൽ റെയിൽവേസിനെതിരെ 89 റൺസും നേടിയിരുന്നു.

ആ വർഷം തന്നെ ഇറാനി ട്രോഫിയിൽ 56 പന്തിൽ സെഞ്ച്വറിയും ചന്ദ്രശേഖർ നേടിയിരുന്നു. അക്കാലത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറി ആയിരുന്നു. ഇന്ത്യക്കായി ഏഴു ഏകദിനം മാത്രമേ അദ്ദേഹത്തിന് കളിക്കാൻ ആയിരുന്നുള്ളൂ. ന്യൂസിലൻഡിനെതിരെ നേടിയ 53 റൺസ് ആണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. തമിഴ്നാടിന്റെ കോച്ചായും ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്രിക്കറ്റ് മാനേജറായും അദ്ദേഹം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.

Advertisement