തമിഴ്നാട് പ്രീമിയര്‍ ലീഗിന് സര്‍ക്കാര്‍ അനുമതി

തമിഴ്നാട് പ്രീമിയര്‍ ലീഗിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ജൂലൈ 19ന് തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ അഞ്ചാം പതിപ്പ് ആരംഭിക്കുമെന്നും തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും അഞ്ച് ദിവസത്തെ ക്വാറന്റീനും അഞ്ച് ആര്‍ടിപിസിആര്‍ ടെസ്റ്റും നിര്‍ബന്ധമാണ്.

കാണികള്‍ക്കും മീഡിയയ്ക്കും വേദിയിലേക്ക് അനുമതിയില്ല. ഫൈനൽ ഓഗസ്റ്റ് 15ന് നടത്തുവാനാണ് തീരുമാനം. മൂന്ന് വേദികളിലായി നടത്തുവാന്‍ ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ജൂലൈ നാലിന് താരങ്ങളെല്ലാം ചെന്നൈയിൽ ക്വാറന്റീനിൽ പ്രവേശിക്കുമെന്നാണ് അറിയുന്നത്.

അതിന് മുമ്പ് താരങ്ങള്‍ രണ്ട് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കണം. അഞ്ച് ദിവസത്തെ ക്വാറന്റീനിടെ മൂന്ന് ടെസ്റ്റിൽ താരങ്ങള്‍ നെഗറ്റീവ് ആവണം. അതിന് ശേഷം മാത്രമായിരിക്കും പരിശീലനത്തിന് അനുമതി.

Previous article400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക് യോഗ്യത നേടി എം.പി ജാബിർ, 100, 200 മീറ്ററിൽ ദുത്തി ചന്ദിനും യോഗ്യത
Next articleറാമോസ് ഇനി ഫ്രാൻസിൽ, പി എസ് ജിയിൽ ഉടൻ കരാർ ഒപ്പുവെക്കും