കരിയറിൽ തുടരേണ്ട ഫോര്‍മാറ്റുകള്‍ തീരുമാനിക്കുവാന്‍ സമയം ആയി – മുസ്തഫിസുര്‍ റഹ്മാന്‍

തന്റെ കരിയറിന് ദൈര്‍ഘ്യം ലഭിയ്ക്കുവാന്‍ മൂന്ന് ഫോര്‍മാറ്റുകളിൽ നിന്ന് ചിലത് തിരഞ്ഞെടുക്കേണ്ട സമയം ആയി എന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍. താന്‍ റെഡ് ബോള്‍ ക്രിക്കറ്റിൽ ഇനിയുണ്ടാകില്ല എന്ന സൂചനയാണ് ഇത് വഴി മുസ്തഫിസുര്‍ നൽകുന്നത്.

2021ൽ റെഡ് ബോള്‍ കരാര്‍ വേണ്ടെന്ന് താരം ബോര്‍ഡിനോട് അറിയിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ താരത്തിന്റെ പദ്ധതിയെന്താണന്ന് ബോര്‍ഡ് താരത്തിനോട് സംസാരിക്കുവാനിരിക്കവേയാണ് മുസ്തഫിസുറിന്റെ ഈ പ്രതികരണം.

താന്‍ ഉടന്‍ ബോര്‍ഡിനെ ഇത് സംബന്ധിച്ച് വേണ്ട വ്യക്തത നൽകുമെന്നും മുസ്തഫിസുര്‍ വ്യക്തമാക്കി.