ധോണി ക്രീസിലുള്ളപ്പോള്‍ ഞങ്ങള്‍ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നു – രവീന്ദ്ര ജഡേജ

ഐപിഎലില്‍ ഇന്നലെ മുംബൈയ്ക്ക് ഏഴാം തോൽവി സമ്മാനിച്ചത് എംഎസ് ധോണിയുടെ അവസാന ഓവറിലെ വെടിക്കെട്ട് പ്രകടനം ആയിരുന്നു. 13 പന്തിൽ 28 റൺസുമായി ധോണി പുറത്താകാതെ നിന്ന് അവസാന പന്തിൽ ബൗണ്ടറി നേടിയാണ് ടീമിനെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

മത്സരം മുന്നോട്ട് പോയ സാഹചര്യം പരിഗണിക്കുമ്പോള്‍ ടീമിന് നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും എന്നാൽ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍ ക്രീസിലുള്ളപ്പോള്‍ ടീമിന് വിജയ സാധ്യത നിലനിന്നിരുന്നുവെന്നും രവീന്ദ്ര ജഡേജ വ്യക്തമാക്കി.