ബംഗ്ലാദേശ് തങ്ങളുടെ പേസര്‍മാരെ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട സമയമായെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് ടെസറ്റ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. ഇന്ത്യയ്ക്കെതിരെ ഇരു ടെസ്റ്റുകളിലും പരാജയപ്പെട്ടുവെങ്കിലും വലിയൊരു പാഠമായിരുന്നു ഈ പരമ്പരയെന്നും ഭാവിയില്‍ ടീമിന് മികച്ച രീതിയില്‍ പ്രകടനം പുറത്തെടുക്കുവാന്‍ ഈ പരമ്പര സഹായിക്കുമെന്നും മോമിനുള്‍ പറഞ്ഞു.
ഇന്‍ഡോറിലും കൊല്‍ക്കത്തയിലും ബംഗ്ലാദേശിനെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ വിജയം കൊയ്തത്. ബംഗ്ലാദേശ് സ്പിന്നര്‍മാരെ അമിതമായി ആശ്രയിക്കുന്നത് മതിയാക്കി പേസര്‍മാര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ട സമയം ആയെന്നും മോമിനുള്‍ വ്യക്തമാക്കി.
ബംഗ്ലാദേശിലെ ആഭ്യന്തര ക്രിക്കറ്റിലെ പിച്ചുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മാറിയെന്നും ഇപ്പോള്‍ പേസര്‍മാര്‍ക്കും പിച്ചുകളില്‍ നിന്ന് പിന്തുണ ലഭിയ്ക്കുന്നുണ്ടെന്നും മുമ്പത്തെ പോലെ സ്പിന്‍ അനുകൂല പിച്ചുകള്‍ മാത്രമല്ലെന്നും മോമിനുള്‍ വ്യക്തമാക്കി.