വിജയത്തുടര്‍ച്ചയാകണം ഓസ്ട്രേലിയയുടെ ലക്ഷ്യം – ടിം പെയിന്‍

Sports Correspondent

ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ കരുതുറ്റ ജയം നേടിയ ഓസ്ട്രേലിയ ഇന്ത്യയെ വില കുറച്ച് കാണരുതെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ടിം പെയിന്‍. ഓസ്ട്രേലിയയുടെ ലക്ഷ്യം തുടരെ തുടരെ വിജയങ്ങള്‍ നേടുവാനാകുന്നതിലേക്ക് എത്തണമെന്നും പെയിന്‍ വ്യക്തമാക്കി. ഇന്ത്യ മികച്ചൊരു ടെസ്റ്റ് സ്ക്വാഡാണെന്നും ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് തിരിച്ച് വരുവാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു ക്രിക്കറ്റിംഗ് ഭീമന്മാരാണ് അവരെന്നത് ഓസ്ട്രേലിയ മറക്കരുതെന്നും പെയിന്‍ പറഞ്ഞു.

ആഷസില്‍ ഇംഗ്ലണ്ടിനെതിരെ 2-1ന്റെ ലീഡ് നേടിയെങ്കിലും അഞ്ചാം ടെസ്റ്റ് വിജയിച്ച് ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തുന്നത് ഏവരും കണ്ടതാണെന്ന് പെയിന്‍ പറഞ്ഞു. അതിനാല്‍ തന്നെ വിജയത്തിന് ശേഷം അടുത്ത മത്സരത്തിലും വിജയം നേടുവാനുള്ള മനോനിലയിലേക്ക് ടീം മാറേണ്ടിയിരിക്കുന്നുവെന്നും ടിം പെയിന്‍ സൂചിപ്പിച്ചു.