ഈ അടുത്ത് കളിച്ച ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ ഇന്ത്യ വളരെ കാര്യമായി എടുത്തിട്ടില്ലെന്ന് തോന്നുന്നുണ്ടെങ്കിലും ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഈ ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരയും ഇനി കളിക്കുന്ന 20-21 മത്സരങ്ങളും ഏറെ പ്രാധാന്യമുള്ളതും ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളായി കണക്കാക്കുന്നതും ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍.
പരമ്പരയിലെ ആദ്യ മത്സരം ധരംശാലയില്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. അടുത്ത മത്സരം നാളെ മൊഹാലിയില്‍ ആണ് നടക്കുക. സഞ്ജയ് ബംഗാറിന് പകരം കോച്ചായി എത്തിയ വിക്രം റാഥോറിന്റെ ആദ്യ ചുമതല കൂടിയാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പര.













