“മാഞ്ചസ്റ്റർ സിറ്റിയാണ് ലോകത്തെ ഏറ്റവും മികച്ച ടീം” – ക്ലോപ്പ്

ലിവർപൂൾ അല്ല ലോകത്തെ ഏറ്റവും മികച്ച ടീം എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് വിജയിച്ചു എങ്കിലും തങ്ങളാണ് ഈ ലോകത്തെ ഏറ്റവും മികച്ച ടീം എന്ന് താൻ കരുതുന്നില്ല എന്ന് ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ ലോകത്തെ ഏറ്റവും നല്ല ടീം. അതിൽ യാതൊരു സംശയവും വേണ്ട എന്ന് ലിവർപൂൾ പരിശീലകൻ പറഞ്ഞു.

ഇതുവരെ ചാമ്പ്യൻസ് ലീഗ് വിജയിക്കാത്ത ടീമാണ് മാഞ്ചസ്റ്റർ സിറ്റി. എങ്കിലും പ്രീമിയർ ലീഗിൽ ലിവർപൂളിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി കിരീടം നേടിയിരുന്നു. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് വിജയിച്ചു എന്നത് കൊണ്ട് ലിവർപൂൾ ഫേവറിറ്റ്സ് ആകില്ല എന്നും സമ്മർദ്ദമില്ല എന്നും ക്ലോപ്പ് പറഞ്ഞു. എല്ലാ ടീമുകളെയും നേരിടാൻ ലിവർപൂൾ തയ്യാറാണെന്നും ക്ലോപ്പ് പറഞ്ഞു. ഇന്ന് ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ നാപോളിയെ ആണ് ലിവർപൂൾ നേരിടേണ്ടത്.