സ്മൃതി മന്ഥാന ദി ഹണ്ട്രെഡിന്റെ ഫൈനലിനില്ല, നാട്ടിലേക്ക് മടങ്ങും

Smritimandhana

ഇന്ത്യന്‍ താരം സ്മൃതി മന്ഥാന സതേൺ ബ്രേവിന്റെ ഫൈനലുള്‍പ്പെടെയുള്ള ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ടീമിനൊപ്പം കാണില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യന്‍ താരം നാട്ടിലേക്ക് മടങ്ങുന്നത്.

മികച്ച ഫോമില്‍ ആണ് ദി ഹണ്ട്രെഡിൽ മന്ഥാന കളിക്കുന്നത്. ഓസ്ട്രേലിയന്‍ ടൂറിന് യാത്രയാകുന്നതിന് മുമ്പ് തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുവാന്‍ വേണ്ടിയാണ് മന്ഥാന ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ലഭിയ്ക്കുന്ന വിവരം.

മറ്റൊരു ഇന്ത്യന്‍ താരമായ ഹര്‍മ്മന്‍പ്രീത് കൗര്‍ പരിക്ക് മൂലം നാട്ടിലേക്ക് മടങ്ങുന്നുണ്ട്.

Previous articleകാർലെസ് പെരെസ് റോമ വിടാൻ സാധ്യത
Next articleആദ്യ സെഷനിൽ പലപ്പോഴായി കളി തടസപ്പെടുത്തി മഴ, ഇന്ത്യ 46/0 എന്ന നിലയിൽ