കാർലെസ് പെരെസ് റോമ വിടാൻ സാധ്യത

20210812 135104

റോമ താരം കാർലെസ് പെരെസ് ക്ലബ് വിടാാൻ സാധ്യത. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് ആണ് പെരെസിനായി രംഗത്തുള്ളത്‌. അവസാന രണ്ടു സീസണുകളിലായി റോമക്ക് ഒപ്പമുള്ള താരമാണ് പെരസ്. എന്നാൽ റോമയിൽ പ്രതീക്ഷിച്ച അത്ര അവസരം പെരസിന് ലഭിച്ചിരുന്നില്ല. താരത്തെ ലോണിൽ സ്വന്തമാക്കാൻ ആണ് ന്യൂകാസിൽ ശ്രമിക്കുന്നത്. ഒരു ക്ലബുകളും ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ട്.

വിങ്ങറായ പെരെസ് ബാഴ്സലോണയിലൂടെ വളർന്നു വന്ന താരമാണ്. 2012 മുതൽ 2019 അവസാനം വരെ താരം ബാഴ്സലോണക്ക് ഒപ്പം ഉണ്ടായിരുന്നു. സ്പെയിനിന്റെ അണ്ടർ 21, അണ്ടർ 17 ടീമുകൾക്കായും പെരെസ് കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലൂടെ എങ്കിലും കരിയർ നേരെ ആക്കാൻ ആകും പെരസ് ശ്രമിക്കുക.

Previous articleസൂപ്പർ കപ്പ്: കെപയെ ഇറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു
Next articleസ്മൃതി മന്ഥാന ദി ഹണ്ട്രെഡിന്റെ ഫൈനലിനില്ല, നാട്ടിലേക്ക് മടങ്ങും